Posted On
date_range Updated On
date_range മലപ്പുറം വണ്ടൂർ സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റിയാദിലെ ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി കുന്നത്തൊടിക്ക വീട്ടിൽ മുനീർ (52) നിര്യാതനായി. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം റിയാദിൽ ഖബറടക്കും.
പിതാവ്: പരേതനായ കുഞ്ഞിമുഹമ്മദ്. മാതാവ്: നബീസ. ഭാര്യ: ഷാഹിന. മക്കൾ: ജിൻഷാദ്, മുർഷദ് (റിയാദ്). മരണാനന്തര നടപടിക്രമങ്ങൾ കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, സി.വി. ഇസ്മാഈൽ പടിക്കൽ, ഉമർ അമാനത്ത് എന്നിവരുടെ നേതൃത്വത്തിൽ പൂർത്തീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.