മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​പ​ല​പി​ച്ചു

റി​യാ​ദ്: സം​ഘ്പ​രി​വാ​റി​ന്‍റെ കൃ​ത്യ​മാ​യ വം​ശീ​യ വി​രു​ദ്ധ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കിക്കൊണ്ടി​രി​ക്കു​ന്ന ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക പ​ര​മ്പ​ര​ക​ളു​ടെ ഒ​ടു​വി​ല​ത്തെ ഇ​ര​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ർ​ണാ​ട​ക​യി​ൽ കൊ​ല്ല​പ്പെ​ട്ട മ​ല​പ്പു​റം സ്വ​ദേ​ശി അ​ഷ​റ​ഫ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​നെ​ന്ന്​ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ത്​​ഹ ഏ​രി​യ ക​മ്മി​റ്റി യോ​ഗം അ​പ​ല​പി​ച്ചു. അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​രു​ടെ കൂ​ടി ഒ​ത്താ​ശ​യോ​ടെ ന​ട​പ്പാ​ക്കു​ന്ന ഇ​ത്ത​രം ഹീ​ന​കൃ​ത്യ​ങ്ങ​ൾ ഒ​രു പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് ചേ​ർ​ന്ന​ത​ല്ലെ​ന്നും ലോ​കം മു​ഴു​വ​ൻ ഉ​റ്റു നോ​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്തി​നു​വ​ലി​യ നാ​ണ​ക്കേ​ട് ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

ദേ​ശീ​യ​ത​യു​ടെ പേ​രി​ൽ ഇ​നി​യും ഇ​ത്ത​രം ഗൂ​ഢ പ​ദ്ധ​തി​ക​ളു​മാ​യി സം​ഘ്പ​രി​വാ​ർ മു​ന്നോ​ട്ടു പോ​കു​ന്ന​ത് ഹി​ത​ക​ര​മ​ല്ലെ​ന്നും ഇ​ത്ത​രം സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ഇ​നി​യും ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ജ​നാ​ധി​പ​ത്യ മ​തേ​ത​ര ബോ​ധ്യ​മു​ള്ള പൗ​ര​ന്മാ​ർ നി​ര​ന്ത​രം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ഏ​രി​യ പ്ര​സി​ഡ​ൻ​റ് അ​ഡ്വ. ജ​മാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ഷ​മീ​ർ മേ​ലേ​തി​ൽ, ശി​ഹാ​ബ് കു​ണ്ടൂ​ർ, അ​ഫ്സ​ൽ ഹു​സ്സൈ​ൻ, റു​ഫൈ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Malappuram native's mob murder: Expatriate Welfare condemned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.