Posted On
date_range Updated On
date_range ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: അസുഖബാധിതനായി ചികിത്സയിലിരിക്കെ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. വേങ്ങര കണ്ണമംഗലം പഞ്ചായത്തിലെ ബദരിയ്യ നഗർ സ്വദേശിയും ജിദ്ദ ഫൈസലിയയിൽ താമസക്കാരനുമായിരുന്ന കോയിസ്സൻ ഫൈസൽ (40) ആണ് മരിച്ചത്.
അസുഖത്തെ തുടർന്ന് ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം.
ഭാര്യ: ഫാത്തിമ. മക്കൾ: മെഹബൂബ് റഹ്മാൻ, മുഹ്സിന, മുർഷിദ.
നിയമനടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് അംഗങ്ങൾ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.