ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി മദീനയിൽ മരിച്ചു

മദീന: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയ മലപ്പുറം തെന്നല സ്വദേശി മണ്ണിൽകുരിക്കൽ അബൂബക്കർ (66) മദീനയിൽ നിര്യാതനായി.

ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി മദീന സന്ദർശനത്തിലായിരുന്നു ഇദ്ദേഹം. ഹൃദയാഘാതത്തെ തുടർന്ന് മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യയും കൂടെ ഹജ്ജിന് എത്തിയിട്ടുണ്ട്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി കോഓർഡിനേറ്റർ കെ.എ സലീമിന്റെ നേതൃത്വത്തിൽ മരണാന്തര നടപടികൾ പൂർത്തിയാക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ മൃതദേഹം മദീനയിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Malappuram native who had gone for Hajj dies in Medina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.