ന്യൂമോണിയ ബാധിച്ച് മലയാളി ജിദ്ദയിൽ മരിച്ചു

ജിദ്ദ: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം മേലാറ്റൂർ അലനല്ലൂർ സ്വദേശി കോർണകത്ത് അബ്ദുൽ കരീം (53) ആണ് മരിച്ചത്.

ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ജിദ്ദ ദഅബാൻ ഡിസ്ട്രിക്ടിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു.

പിതാവ്: മുഹമ്മദ് കോർണകത്ത്, മാതാവ്: ആയിഷ, ഭാര്യ: ആയിഷ. മരണാന്തര നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോയി ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Malappuram native obit in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.