പതിനായിരങ്ങളെ അണിനിരത്തി ‘റിസ’യുടെ അന്താരാഷ്​ട്ര ലഹരിവിരുദ്ധ കാമ്പയിൻ

റിയാദ്: സുബൈർകുഞ്ഞു ഫൗണ്ടേഷ​െൻറ ലഹരിവിരുദ്ധ സംഘടനയായ ‘റിസ’യുടെ നേതൃത്വത്തിൽ 11-ാമത് അന്താരാഷ്​ട്ര ലഹരിവിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് വിദ്യാർത്ഥികളും അധ്യാപകരും വ്യത്യസ്ത ഭാഷകളിൽ നടന്ന ലഹരിവിരുദ്ധ പ്രതിജ്ഞാ ചടങ്ങിൽ പങ്കാളികളായി.

റിയാദിൽ ഇന്ത്യൻ സ്കൂൾ, യാരാ, ന്യൂ മിഡിലീസ്​റ്റ്​, അൽ ആലിയ, ഡ്യൂൺസ് എന്നീ സ്കൂളുകൾ സജീവമായി പങ്കെടുത്തു. പ്രിൻസിപ്പൽമാരായ മൈമൂന അബ്ബാസ്, ആസിമ സലിം, ഗ്രേസ് തോമസ്, കവിത ലത, സംഗീത അനൂപ് എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ ലിയാകത്ത് അലി, ഷറഫ് അഹമ്മദ്​, സുധീർ, ഹരിത അശ്വിൻ, ബിയാങ്ക ക്രിസ് റെബല്ലോ, പ്രീതി സഞ്ജീവ്, ജബീൻ സെയിൻ എന്നിവർ കോഓഡിനേറ്റർമാരായി.

 

അൽ ഖർജ് ക്വാണ്ടം റൈസ് സ്കൂളിൽ പത്മിനി യു. നായരും, ജിദ്ദ ഇന്ത്യൻ സ്കൂളിൽ പ്രിൻസിപ്പൽ ഇമ്രാൻ, വൈസ് പ്രിൻസിപ്പൽ ഫർഹദുന്നിസ്സ എന്നിവരും, ജുബൈലിൽ പ്രിൻസിപ്പൽ നിഷ മധുവും നേതൃത്വം നൽകി. വേനലവധി കാരണം പങ്കെടുക്കാൻ കഴിയാത്ത സ്കൂളുകളിൽ സെപ്റ്റംബറിൽ പ്രതിജ്ഞ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

യു.എ.ഇയിൽ ഷാർജ ഇന്ത്യൻ സ്കൂളിൽ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, വൈസ് പ്രിൻസിപ്പൽ ഷിഫാന മുഹീസ്, ഗൾഫ് ഏഷ്യൻ സ്കൂളിൽ പ്രിൻസിപ്പൽ ഡോ. നസ്രീൻ ബാനു, വൈസ് പ്രിൻസിപ്പൽ ജാഫർ ഷെരീഫ് എന്നിവർ നേതൃത്വം നൽകി. പേസ് ഇൻറർനാഷനലിൽ പ്രിൻസിപ്പൽ മുഹ്സിൻ കട്ടായത്തും, അജ്മാൻ ഡൽഹി പ്രൈവറ്റ് സ്കൂളിൽ പ്രിൻസിപ്പൽ ഡോ. വിശാൽ ഖത്തറിയയും ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഇന്ത്യയിൽ കേരളത്തിലെ മലപ്പുറം മഞ്ചേരി ബെഞ്ച്മാർക് സ്കൂളിൽ പ്രിൻസിപ്പൽ ഉണ്ണികൃഷ്ണൻ, മാനേജിങ് ട്രസ്​റ്റി ഉസ്മാൻ, ഇസ്മാഈൽ, സുഭാഷ് പുളിക്കൽ, ധന്യ അരുൺ, സുരേഷ് തിരുവാലി എന്നിവർ നേതൃത്വം നൽകി. കർണാടകയിൽ ബാംഗ്ലൂർ ഗ്രേസ് സ്കൂളിലും കോളജിലും പ്രിൻസിപ്പൽ രേഷ്മ ഖാനത്തി​െൻറ നേതൃത്വത്തിൽ കന്നഡയിലും, ആന്ധ്രയിൽ ഡോ. സമതയുടെ നേതൃത്വത്തിലും, ഒഡിഷ കട്ടക്ക് മുഗുരിയ സ്കൂളിൽ പ്രിൻസിപ്പൽ ഡോ. ഒസാമയുടെ നേതൃത്വത്തിൽ ഒഡീസി ഭാഷയിലും ചടങ്ങുകൾ നടന്നു.

വിവിധ പ്രദേശങ്ങളിലെ ചടങ്ങുകൾക്ക് റിസാ ഭാരവാഹികളായ പദ്മിനി യു. നായർ, മീരാ റഹ്​മാൻ, ഡോ. തമ്പി, ഡോ. രാജു വർഗീസ്, ഡോ. മുഹമ്മദ് ഒസാമ, ഡോ. സമത, കരുണാകരൻ പിള്ള, ഇസ്മാഈൽ നൗഷാദ്, ജോർജ്‌കുട്ടി മക്കുളത്ത്​ എന്നിവർ ചുക്കാൻ പിടിച്ചു. ഇതോടൊപ്പം 20 ഭാഷകളിലായി ജൂലൈ 15 വരെ നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ ‘ഈ-സൈൻ’ കാമ്പയിനും ആരംഭിച്ചതായി ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്​ദുൽ അസീസ്, പ്രോഗ്രാം കൺസൾട്ടൻറ്​ ഡോ. എ.വി. ഭരതൻ എന്നിവർ അറിയിച്ചു.

Tags:    
News Summary - RIZA's international anti-drug campaign mobilizes tens of thousands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.