Posted On
date_range Updated On
date_range മലപ്പുറം സ്വദേശിയായ കെ.എം.സി.സി നേതാവ് സൗദിയിലെ ഖത്തീഫിൽ നിര്യാതനായി
ദമ്മാം: കെ.എം.സി.സി ദമ്മാം ഖത്തീഫ് അനക്ക് ഏരിയ ചെയർമാൻ മലപ്പുറം മമ്പാട് ടാണയിൽ പനങ്ങാടൻ അബ്ദുൽ ഷുക്കൂർ (57) ഹൃദയാഘാതം മൂലം ഖത്തീഫിൽ നിര്യാതനായി. ദീർഘകാലമായി അനക്കിൽ എയർകണ്ടീഷണിങ് മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു.
പിതാവ്: ബാപ്പുട്ടി, മാതാവ്: ആമിന, ഭാര്യ: സാജിത, മക്കൾ: സുജു സിയാസ്, സിനു സിയാന, സിലി സിഫ്ല, മരുമക്കൾ: ഹംസ തൃപ്പനച്ചി, നിഷാദ് കുണ്ടുതൊട്, വാഹിദ കാട്ടുമുണ്ട. ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കളും ഖത്തീഫ് കെ.എം.സി.സി നേതാക്കളും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.