Posted On
date_range Updated On
date_range കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ജുബൈലിൽ മരിച്ചു
ജുബൈൽ: കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ജുബൈലിൽ മരിച്ചു. ചേലേമ്പ്ര ചാലിപ്പറമ്പ് നാരായണൻ - ശാന്ത ദമ്പതികളുടെ മകൻ പ്രമോദ് മുണ്ടാണി (40) ആണ് മരിച്ചത്. പനിയും ശ്വാസമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ചാണ് അന്ത്യം.
ജുബൈലിലെ സ്വകാര്യ കമ്പനിയിൽ അഞ്ചു വർഷമായി മെക്കാനിക്കൽ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. സഹോദരൻ പ്രസാദ് മുണ്ടാണി ജുബൈലിൽ ഉണ്ട്. ഭാര്യ: ഉഷ. രണ്ടു പെണ്മക്കളുണ്ട്. മരണാനന്തര നടപടി ചെയ്യാൻ പ്രവാസി സാംസ്കാരിക വേദി പ്രവർത്തകൻ സലീം ആലപ്പുഴ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.