Posted On
date_range Updated On
date_range മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: മലപ്പുറം കോട്ടക്കൽ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ നിര്യാതനായി. പാറമ്മൽ സ്വദേശി കൊടക്കാട്ടിൽ ഹൈദ്രസ് (61) ആണ് മരിച്ചത്. ത്വാഇഫിൽ നിന്ന് സ്പോൺസറുടെ കൂടെ ജിദ്ദയിലെത്തിയ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. 25 വർഷത്തോളമായി സൗദിയിൽ പ്രവാസിയായിരുന്നു.
ഭാര്യ: ഫാത്തിമ, മക്കൾ: ജാവേദ് അഹമ്മദ് (ദുബൈ), ഗസൻഫർ ഹൈദ്രസ്, ഹാദിൽ ഹൈദ്രസ്. ജിദാനി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമസഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.