????????

മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി 

റിയാദ്: നെഞ്ചുവേദനയെ തുടർന്ന്​ റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി നിര്യാതനായി. മലപ്പുറം ആനക്കയം സ്വദേശി കുന്നക്കാടൻ അബ്ബാസ് (54) ആണ്​ മലസിലെ നാഷനൽ കെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. 

കുന്നക്കാടൻ അസൈനാർ, ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷാക്കിറ ബീഗം. മക്കൾ: ഷിബിന, അൻസിന. മൃതദേഹം ഖബറടക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, ജനറൽ കൺവീനർ ഷറഫു പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവത്തകർ രംഗത്തുണ്ട്.
 

Tags:    
News Summary - malappuram native died in riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.