ബുറൈദയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ബുറൈദ: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി മരിച്ചു. ബുറൈദ കിങ് ഫഹദ് ആശുപത്രിയിൽ പോരൂർ കോട്ടക്കുന്ന് കോട്ടമ്മൽ തുണ്ടുപുരക്കൽ അൻവർ സാദിഖാണ് (38) മരിച്ചത്.

അരാംകൊയിൽ ടാങ്കർ ലോറി ഡ്രൈവറായിരുന്നു. കെ.ടി. അബ്ദുറഹ്മാൻ-ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: ഷഹ്‌മ. ഏകമകൻ സൽമാൻ ഫാരിസ്. മൃതദേഹം ബുറൈദയിൽ ഖബറടക്കും. നടപടികൾ പൂർത്തിയാക്കാൻ ബുറൈദ കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹി ഫൈസൽ ആലത്തൂർ രംഗത്തുണ്ട്.

Tags:    
News Summary - Malappuram native died of heart attack in Buraida

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.