Posted On
date_range Updated On
date_range കോവിഡ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു
ജിദ്ദ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ മരിച്ചു. മലപ്പുറം വാകേരി ചേലേമ്പ്ര സ്വദേശി ഷബീർ മുണ്ടനൂർ (36) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ഏതാനും ദിവസങ്ങളായി മക്കയിലെ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്‌ച രാവിലെയാണ് മരിച്ചത്.
മക്കയിൽ സർവേയറായി ജോലി ചെയ്യുകയായിരുന്നു. സൗദി ഇന്ത്യൻ ഇസ്ലാഹി സെൻററിെൻറയും ഫോക്കസിെൻറയും സജീവ പ്രവർത്തകനായിരുന്നു. മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ നഴ്‌സും മുജാഹിദ് പണ്ഡിതനായിരുന്ന സൈദ് മൗലവി രണ്ടത്താണിയുടെ പേരമകളുമായ ഷമീലയാണ് ഭാര്യ. മക്കളില്ല.
പിതാവ്: അബ്ദുൽ റസാഖ്, മാതാവ്: ഖദീജ. സഹോദരിമാർ: സിൽസില, ഷബീല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.