Posted On
date_range Updated On
date_range മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: മലപ്പുറം കോണോംപാറ ചുങ്കം മാട്ടുമ്മൽ അബ്ദുൽ സലാമിെൻറ മകൻ നിഷാദ് (38) ജിദ്ദയിൽ നിര്യാതനായി. കഴിഞ്ഞ ദിവ സം സ്പോൺസർക്കൊപ്പം നടക്കാനിറങ്ങിയപ്പോൾ ജിദ്ദ കോർണിഷിൽ കുഴഞ്ഞു വീണതിനെ തുടർന്ന് സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മൂന്ന് ശസ്ത്രക്രിയകൾ നടത്തിയിരുന്നു. ബുധനാഴ്ച ഉച്ചക്കാണ് മരിച്ചത്. അവധി കഴിഞ്ഞ് രണ്ട് മാസം മുമ്പാണ് ജിദ്ദയിൽ എത്തിയത്. എട്ട് വർഷത്തോളമായി ഹൗസ് ഡ്രൈവർ വിസയിൽ ജോലി നോക്കുകയായിരുന്നു.
മൃതദേഹം മക്കയിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ്: നസീമ. ഭാര്യ: ഷംന. മക്കൾ: നിമ മൽക്കർ, നിയ മൽക്കർ. സഹോദരങ്ങൾ: നിസാമുദ്ദീൻ, ഷിഫ, ഷിഹ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.