Posted On
date_range Updated On
date_range മലപ്പുറം സ്വദേശി തബൂക്കിൽ കുഴഞ്ഞുവീണ് മരിച്ചു
തബൂക്ക്: മലപ്പുറം സ്വദേശിയെ ബാത്ത് റൂമിൽ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇരുമ്പുഴി സ്വദേശി സുബ്രഹ്മണ്യൻ (50) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ ബാത്ത് റൂമിൽ പോയിട്ട് ഏറെ നേരമായിട്ടും തിരികെ വരാത്തതിനെ തുടർന്ന് സഹതാമസക്കാർ അന്വേഷിച്ചപ്പോഴാണ് കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തബൂക്ക് ഫൈസലിയയിൽ 24 വർഷമായി ഗ്യാസ് ഷോപ് നടത്തിവരികയായിരുന്നു. പ്രവാസം അവസാനിപ്പിച്ച് ഈ മാസം നാട്ടിൽ പോകാൻ ഫൈനൽ എക്സിറ്റ് വിസ അടിച്ച് ഇരിക്കെയാണ് മരണം.
ഭാര്യ: നിഷ, മക്കൾ: ശ്യാംജിത്, ശ്യാമിലി. മൃതശരീരം നാട്ടിൽ കൊണ്ടുപോവുന്നതിനുള്ള നിയമനടപടിക്രമങ്ങൾ മാസ് തബൂക്ക് പ്രവർത്തകർ മുഖേന നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.