മലപ്പുറം കാളികാവ് സ്വദേശി റാബഖിൽ നിര്യാതനായി

ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം കാളികാവ് സ്വദേശി റാബഖിൽ നിര്യാതനായി. അഞ്ചച്ചവടി പരിയങ്ങാട് തെക്കുംപുറവൻ വീട്ടിൽ മുഹമ്മദ് ഖാലിദ് ‌ (56) ആണ് മരിച്ചത്. റാബഖ് ടെലിമണി ബേങ്കിന് സമീപം ലോൺട്രിയിൽ ജോലി ചെയ്ത് വരികയായിരുന്നു.

ഭാര്യ: മൈമൂന. മക്കൾ: ഇസ്രത്ത്, മുഹമ്മദ് അമീൻ, മുഹമ്മദ് അജ്മൽ. മരുമകൻ: എം.കെ അസീസ് റഹ്മാൻ. സഹോദരങ്ങൾ: ഹംസ ഫൈസി, റുഖിയ്യ, സുലൈഖ. 

റാബഖ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി റാബഖിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

Tags:    
News Summary - malappuram native died in saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.