ഉംറ തീർഥാടനത്തിനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. കൂട്ടിലങ്ങാടി കൊളപ്പറമ്പ് കൊഴിഞ്ഞിൽ സ്വദേശിയും കടമേരി റഹ്മാനിയ അറബിക് കോളജിലെ സീനിയർ അധ്യാപകനുമായ യൂസഫ് ആണ് ബുധനാഴ്ച ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ മരിച്ചത്.

കടമേരി റഹ്മാനിയ കോളജിൽ 17 വർഷം അധ്യാപകനാണ്. മഞ്ചേരി തുറക്കൽ മസ്ജിദ്, ആനക്കയം പുള്ളിലങ്ങാടി മസ്ജിദ്, ഇരുമ്പുംചോല മസ്ജിദ് എന്നിവിടങ്ങളിലും നേരത്തേ ജോലി ചെയ്തിരുന്നു. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് ബഷീർ ദാരിമി (ജിദ്ദ), ജുബൈരിയ, ബുഷ്റ, ആബിദ, സാജിദ, ഉമ്മുസൽമ.

മരുമക്കൾ: അഹമ്മദ് കുട്ടി ഫൈസി, അബ്ദുൽ മജീദ് ഫൈസി, മുസ്തഫ ഫൈസി, മുഹമ്മദ് റാഫി ദാരിമി, മുഹമ്മദ് നൗഫൽ, നഫീസത്തുൽ നസ്റിയ. ജിദ്ദയിലെ റുവൈസിൽ മൃതദേഹം ഖബറടക്കി. ഖബറടക്കത്തിനും മറ്റു നടപടികൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ടായിരുന്നു.

Tags:    
News Summary - Malappuram native died in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.