Posted On
date_range Updated On
date_range ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. വണ്ടൂർ പുളിക്കൽ സ്വദേശി പത്തുതറ ഷൗക്കത്ത് അലി (61) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെടുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.
30 വർഷമായി സൗദിയിൽ പ്രവാസിയാണ്. നേരത്തെ നിലമ്പൂർ കരുളായി സ്വദേശിയായിരുന്ന ഇദ്ദേഹം പിന്നീട് വണ്ടൂരിലേക്ക് താമസം മാറ്റിയതായിരുന്നു. മകൻ ഷാഹിർ ജിദ്ദയിലുണ്ട്.
പിതാവ്: എരഞ്ഞിക്കൽ മുഹമ്മദ്, മാതാവ്: ഖദീജ, ഭാര്യ: റഹീന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ജിദ്ദ അൽ ഫൈഹ മസ്ജിദ് റഹ്മ മഖ്ബറയിൽ ഖബറടക്കി.
മരണാന്തര നടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.