Posted On
date_range Updated On
date_range മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം പെരിന്തല്‍മണ്ണ മണ്ണാര്‍മല സ്വദേശി ജിദ്ദയിൽ മരിച്ചു. കൈപ്പള്ളി മുജീബ് റഹ്‌മാന്‍ (52) ആണ് മരിച്ചത്.
ശറഫിയ്യയിൽ താമസക്കാരനായ ഇദ്ദേഹത്തിന് പച്ചക്കറി വില്‍പനയാണ് ജോലി. ബുധനാഴ്ച പുലർച്ചെ പച്ചക്കറി ശേഖരിക്കാൻ വാഹനത്തിൽ കയറിയ സമയത്ത് നെഞ്ചുവേദന അനുഭവപ്പെടുകയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയുമായിരുന്നു. മൃതദേഹം ജിദ്ദ കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇദ്ദേഹത്തിന്റെ ഭാര്യയും ഇളയ മകനും സന്ദര്‍ശന വിസയില്‍ ജിദ്ദയിലുണ്ട്. മറ്റൊരു മകള്‍ നാട്ടിലാണ്. പിതാവ്: കൈപ്പള്ളി മുഹമ്മദ്. ഭാര്യ: സമീറ. മകന്‍: ഷെഫിന്‍.
മരണാന്തര നടപടിക്രമങ്ങള്‍ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.