മലപ്പുറം സ്വദേശിനി മദീനയിൽ നിര്യാതയായി

മദീന: സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ പരപ്പനങ്ങാടി അരിക്കൽ വട്ടപറമ്പത്ത് സാജിറ (34) മദീനയിൽ നിര്യാതയായി. ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് പത്ത് ദിവസമായി മദീന മുവാസാത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പിതാവ് മുഹമ്മദും മാതാവ് ആയിഷാബിയും കൂടെയുണ്ടായിരുന്നു. നിയമനടപടികൾക്ക് ശേഷം ജന്നത്തുൽ ബഖീ അയിൽ ഖബറടക്കും.

Tags:    
News Summary - malappuram native dead in saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.