ജി​ദ്ദ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ലാ​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന്

രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണ​വു​മാ​യി മ​ല​പ്പു​റം ജി​ല്ല ഒ.​ഐ.​സി.​സി

ജി​ദ്ദ: മു​ൻ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ഭാ​ര​ത​ത്തി​െൻറ ന​വോ​ത്ഥാ​ന രാ​ഷ്​​ട്രീ​യ​ത്തി​ന് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കി​യ നേ​താ​വു​മാ​യ രാ​ജീ​വ് ഗാ​ന്ധി​യു​ടെ 35-ാമ​ത് അ​നു​സ്മ​ര​ണ പ​രി​പാ​ടി ജി​ദ്ദ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല​ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. അ​യ്യൂ​ബ് ഖാ​ൻ പ​ന്ത​ളം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ഫൈ​സ​ൽ മ​ക്ക​ര​പ്പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​സ​ർ കോ​ഴി​ത്തൊ​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ജ്യ​ത്തി​െൻറ ഐ​ക്യ​ത്തി​നും മ​ത​നി​ര​പേ​ക്ഷ​ത​ക്കും ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച രാ​ജീ​വ് ഗാ​ന്ധി​യു​ടെ ആ​ശ​യ​ങ്ങ​ൾ ഇ​ന്നും ഏ​റെ പ്ര​സ​ക്ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ജി​ല്ല​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​രു മി​നി​റ്റ് മൗ​ന​പ്രാ​ർ​ഥ​ന​ക്ക് ശേ​ഷം രാ​ജീ​വ് ഗാ​ന്ധി​യു​ടെ ചി​ത്ര​ത്തി​ന് മു​മ്പി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. തു​ട​ർ​ന്ന് സി.​ടി.​പി. ഇ​സ്മാ​ഈ​ൽ, മു​ഹ​മ്മ​ദ് ഓ​മാ​നൂ​ർ, ഷൗ​ക്ക​ത്ത് പു​ഴ​ക്കാ​ട്ടി​രി, സ​മീ​ർ പാ​ണ്ടി​ക്കാ​ട്, ഉ​സ്മാ​ൻ മേ​ലാ​റ്റൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. രാ​ജീ​വ് ഗാ​ന്ധി​യു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​വും രാ​ജ്യ​ത്തി​െൻറ സാ​ങ്കേ​തി​ക, വി​ദ്യാ​ഭ്യാ​സ, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മേ​ഖ​ല​ക​ളി​ലെ പു​രോ​ഗ​തി​ക്ക് അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ളും സം​സാ​രി​ച്ച​വ​ർ അ​നു​സ്മ​രി​ച്ചു. രാ​ജീ​വ് ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​നം പു​തി​യ ത​ല​മു​റ​ക്ക് ജ​നാ​ധി​പ​ത്യ​ത്തി​െൻറ​യും ദേ​ശീ​യ ഐ​ക്യ​ത്തി​െൻറ​യും പ്രാ​ധാ​ന്യം ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. യു.​എം. ഹു​സൈ​ൻ മ​ല​പ്പു​റം സ്വാ​ഗ​ത​വും അ​ന​സ് നെ​ടു​വ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Malappuram District OICC with Rajiv Gandhi Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.