യാംബു മലബാർ എഫ്.സി അക്നെസ് സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ അക്നെസ് മലബാർ എഫ്.സി ടീം ട്രോഫിയുമായി
യാംബു: യാംബു മലബാർ എഫ്.സി സംഘടിപ്പിച്ച 18-ാമത് അക്നെസ് സൂപ്പർ കപ്പ് 2026 സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ അക്നെസ് മലബാർ എഫ്.സി ടീം ജേതാക്കളായി. യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മൽസരത്തിൽ അറാട്കോ എഫ്.സി ടീമിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അക്നെസ് മലബാർ എഫ്.സി ടീം വിജയികളായത്. രണ്ടു ദിവസങ്ങളിലായി നടന്ന ഫുട്ബാൾ മൽസരത്തിൽ പ്രമുഖരായ എട്ട് ടീമുകളാണ് കളത്തിലിറങ്ങിയത്. മികച്ച കളിക്കാരനും ടോപ് സ്കോററായും അക്മൽ മങ്കടയെയും ഫൈനലിലെ മാൻ ഓഫ് ദി മാച്ചായി നബീൽ കരുവാരക്കുണ്ട്, മികച്ച ഗോൾ കീപ്പറായി മിദ്ലാജ് മേലാറ്റൂർ (മൂവരും മലബാർ എഫ്.സി ടീം) എന്നിവരെ തിരഞ്ഞെടുത്തു.
ടൂർണമെന്റിലെ ബെസ്റ്റ് ഡിഫന്റർ ആയി അറാട്കോ എഫ്.സി ടീമിലെ വിജിത്ത് മങ്കടയെയാണ് തിരഞ്ഞെടുത്തത്. ജേതാക്കളായ ടീമിനുള്ള ട്രോഫി അക്നെസ് ബ്രിഡ്ജ് ട്രേഡ് മാനേജർ ആഷിഫ് പെരിന്തൽമണ്ണയും റണ്ണർ അപ് ടീമിനുള്ള ട്രോഫി അറാട്കോ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി അബ്ദുൽ ഹമീദ് കാഞ്ഞിരങ്ങാടനും നൽകി. മറ്റുള്ള ട്രോഫികളും മെഡലുകളും സമ്മാനങ്ങളും മലബാർ എഫ്.സി ടീം ഭാരവാഹികളും അഥിതികളും വളണ്ടിയർമാരും വിതരണം ചെയ്തു. അയ്യൂബ് കൊക്കച്ചാൽ പരിപാടി നിയന്ത്രിച്ചു. യാംബുവിലെ വിവിധ സാംസ്കാരിക, സാമൂഹിക, കായിക സംഘടനാ നേതാക്കളായ അയ്യൂബ് എടരിക്കോട്, അബ്ദുൽകരീം പുഴക്കാട്ടിരി, സിദ്ധീഖുൽ അക്ബർ, ബിജു വെളിയാമറ്റം, അജോ ജോർജ്, അനീസുദ്ദീൻ ചെറുകുളമ്പ്, നാസർ മുക്കിൽ, അബ്ദുൽ ഹമീദ് കൊക്കച്ചാൽ എന്നിവരും വിവിധ ബിസിനസ് സ്ഥാപനങ്ങളുടെ പ്രതിനിധികളായ ആഷിഫ് പെരിന്തൽമണ്ണ, അബ്ദുൽ ഹമീദ് കാഞ്ഞിരങ്ങാടൻ, അബ്ദുസ്സമദ് വെന്നിയൂർ, അഷ്ഫാഖ് എടവണ്ണ, ഷൗഫർ വണ്ടൂർ, ആദിൽ, അനസ്, സാലി, നിസാർ, അൻവർ തുടങ്ങിയവരും ടൂർണമെന്റ് ഉദ്ഘാടന, സമാപന ചടങ്ങിൽ പങ്കെടുത്തു. യാംബുവിലെ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു. മലബാർ എഫ്.സി പ്രസിഡന്റ് ഫർഹാൻ മോങ്ങം, ടൂർണമെന്റ് കൺവീനർ റസാഖ് മണ്ണാർക്കാട്, യാസിർ കൊന്നോല, സമീർ ബാബു, ഹനീഫ കൊളക്കാടൻ, സൽമാൻ കായൽപട്ടണം, ഷാനിൽ ബാവ, ഷബീർ അരിപ്ര, അബ്ദുറസാഖ് കാസർകോട്, അജ്നാസ്, മുബാറക്, നബീൽ, സലിം, ഇംത്തിയാസ്, സഹീർ, അഷ്റഫ് തുടങ്ങിയവർ മൽസരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.