മക്ക ക്ലോക്ക് നിശ്ചലമായി

ജിദ്ദ: മക്ക പ്രശസ്തമായ ക്ലോക്ക് നിശ്ചലമായി. സാങ്കേതിക തകരാർ മൂലം വൈദ്യുതി മുടങ്ങിയതാണ് കാരണമെന്ന് പ്രാദേശിക അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം 6.30 നാണ് സംഭവം.

ദു​ൈബയിലെ ഖലീഫാ ടവറിന്​ തൊട്ടു പിന്നിലായി ലോകത്തെ ഏറ്റവും പൊക്കം കൂടിയ രണ്ടാമത്തെ കെട്ടിടമാണ് 662 മീറ്റര്‍ ഉയരമുള്ള മക്കയിലെ ഘടികാര ഗോപുരം (മക്ക റോയല്‍ ക്ലോക്ക് ടവര്‍). ലോകത്തെ ഏറ്റവും കൂടുതല്‍ തറവിസ്തീര്‍ണമുള്ള (15 ലക്ഷം ചതുരശ്ര മീറ്റര്‍) കെട്ടിട സമുച്ചയവുമാണിത്.

ചരിത്ര പ്രസിദ്ധമായ ലണ്ടനിലെ ബിഗ് ബെന്‍ ക്ലോക്കിനേക്കാള്‍ ആറിരട്ടി വ്യാസമുള്ള ക്ലോക്ക് ടവറാണിത്.

Tags:    
News Summary - Makkah Clock Stopped -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.