???? ????????????? ?????? ???? ?????????????? ????????????

മക്ക ഹറമിൽ പോക്കുവരവുകൾക്ക്​ വെവ്വേറെ കവാടങ്ങൾ

ജിദ്ദ: ഹജ്ജ്​ തീർഥാടകരെ സ്വീകരിക്കാൻ മസ്​ജിദുൽ ഹറാമിൽ ഒരുക്കങ്ങൾ പൂർത്തിയായി. കോവിഡ്​ കാരണം മൂന്നു​ മാസത്തിലധികമായി ഹറമിലേക്ക്​ പൊതുജനങ്ങൾക്ക്​  പ്രവേശനം നിർത്തിവെച്ചിരിക്കുകയായിരുന്നു. ഹജ്ജി​​െൻറ ഭാഗമായാണ്​ ഇപ്പോൾ തീർഥാടകർക്കു​ മാത്രം ഹറമിലേക്ക്​ പ്രവേശനാനുമതി നൽകുന്നത്​. കർശനമായ ആരോഗ്യ  മുൻകരുതൽ നിബന്ധന വെച്ചാണ്​ ഇൗ അനുമതി​​. ഹജ്ജ്​ അനുമതിപത്രമുള്ള, ഇഹ്​റാമിലുള്ളവർക്കു​ മാത്രമേ ഹറം മുറ്റങ്ങളിലേക്ക്​ പ്രവേശനാനുമതി നൽകൂവെന്ന്​ ഹജ്ജ്​  സുരക്ഷ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്​. ഹജ്ജ്​ മന്ത്രാലയം, സുരക്ഷ വകുപ്പ്​ എന്നിവയുമായി സഹകരിച്ച്​ നിരവധി ആരോഗ്യ മുൻകരുതലുകളാണ്​ തീർഥാടകരെ  സ്വീകരിക്കുന്നതിന്​ ഹറമിൽ ഏർപ്പെടുത്തിയിരിക്കുന്നത്​. 

തിക്കുംതിരക്കും ഒഴിവാക്കാനും പോക്കുവരവുകൾ സുഗമമാക്കാനുംവേണ്ടി ഹറമിലേക്ക്​  പ്രവേശിക്കാനും പുറത്തുകടക്കാനും പ്രത്യേകം വാതിലുകളും നിശ്ചയിച്ചിട്ടുണ്ട്​​​. സംസം ഉൽപാദനം കൂട്ടിയിട്ടുണ്ട്​. വിതരണത്തിന്​ സംസം പാത്രങ്ങളോ കൂളറുകളോ  ഉപയോഗിക്കില്ല. പകരം അണുമുക്തമാക്കിയതും അടച്ചതും ഒരൊറ്റ പ്രാവശ്യം ഉപയോഗിക്കാവുന്നതുമായ ബോട്ടിലുകളിലായിരിക്കും സംസം വിതരണം ചെയ്യുക.  ഹറമിനകവും മുറ്റങ്ങളും ശുചീകരിക്കുകയും അണുമുക്തമാക്കുകയും ചെയ്യുന്ന ജോലികൾ ശുചീകരണ വകുപ്പിനു​ കീഴിൽ മുഴുസമയം തുടരുകയാണ്​. ശുചീകരണത്തിനും  അണുമുക്തമാക്കലിനും സുഗന്ധങ്ങൾ പൂ​ശാനും വ്യത്യസ്​ത ഷിഫ്​റ്റുകളിലായി 3500 തൊഴിലാളികളിലെ ഒരുക്കിയതായി ഇരുഹറം കാര്യാലയ ശുചീകരണ വിഭാഗം ഒാഫിസ്​  വ്യക്തമാക്കി. കോവിഡ്​ പശ്ചാത്തലത്തിൽ​ ശുചീകരണ ജോലികൾ കാര്യക്ഷമമാക്കുകയും എണ്ണം വർധിപ്പിക്കുകയും ചെയ്​തിട്ടുണ്ട്​. ഹറമും മുറ്റങ്ങളും ദിവസവും 10​ തവണ കഴുകുന്നുണ്ട്​. മൂന്നു​ ഷിഫ്​റ്റുകളിലായാണ്​ ഇതിന്​ ജോലിക്കാരെ നിയോഗിച്ചിരിക്കുന്നത്​. ഏറ്റവും മുന്തിയ നിലവാരത്തിലുള്ള ലായനികളും സുഗ​ന്ധദ്രവ്യങ്ങളുമാണ്​ ഉപയോഗിക്കുന്നത്​. കഴുകുന്നതിനനായി 95 ഉപകരണങ്ങളുണ്ടെന്നും ഒാഫിസ്​ വ്യക്തമാക്കി.

Tags:    
News Summary - makka-haram-saudi news-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.