നാട്ടിലേക്ക്​ മടങ്ങുന്ന മാഹിൻ ഖാന്​ കേളി സുലൈ ടവർ യൂനിറ്റി​െൻറ ഉപഹാരം സെക്രട്ടറി വിനയൻ കൈമാറുന്നു

മാഹിൻ ഖാന് യാത്രയയപ്പ് നൽകി

റിയാദ്: പ്രവാസം അവസാനിപ്പിച്ച്​ നാട്ടിൽ പോകുന്ന റിയാദിലെ കേളി കലാസാംസ്​കാരിക വേദി സുലൈ ഏരിയ ടവർ യൂനിറ്റ് അംഗം മാഹിൻ ഖാന് യൂനിറ്റി​െൻറ നേതൃത്വത്തിൽ യാത്രയയപ്പ്​ നൽകി. 11 വർഷമായി റിയാദിലെ സുലൈയിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തുവരുകയായിരുന്നു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയാണ്.‌

യൂനിറ്റ് പ്രസിഡൻറ്​ സുനിൽ കണ്ണൂർ യാത്രയയപ്പ്​ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂനിറ്റ് സെക്രട്ടറി വിനയൻ ഉപഹാരം നൽകി. ചടങ്ങിൽ ഏരിയ ട്രഷറർ അനിരുദ്ധൻ, യൂനിറ്റ് അംഗങ്ങളായ മുഹമ്മദ് കുട്ടി, അബ്​ദുൽ റഷീദ് എന്നിവർ പങ്കെടുത്തു. യാത്രയയപ്പിന്​ മാഹിൻ ഖാൻ നന്ദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.