മദീന: നഗരത്തിലെ യാത്രാസൗകര്യങ്ങൾ കൂടുതൽ എളുപ്പമുള്ളതും കാര്യക്ഷമവുമാക്കുന്നതിെൻറ ഭാഗമായി പൊതു ടാക്സി സർവിസുകൾ വ്യാപിപ്പിക്കാൻ മദീന വികസന അതോറിറ്റി തീരുമാനിച്ചു. സർവിസുകൾ നടത്തുന്നതിനായി പ്രവൃത്തിപരിചയമുള്ള പ്രാദേശിക, അന്താരാഷ്ട്ര കമ്പനികളിൽനിന്ന് അതോറിറ്റി യോഗ്യതാ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
കൃത്യമായ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് അടുത്ത ഘട്ടത്തിൽ പൊതുജനങ്ങൾക്ക് മികച്ച ടാക്സി സേവനം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉന്നയിക്കാൻ കമ്പനികൾക്ക് സെപ്റ്റംബർ മൂന്ന് വരെ സമയമുണ്ട്. യോഗ്യതാ രേഖകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ ഏഴാണ്.
സൗദി സർക്കാരിെൻറ ഔദ്യോഗിക പ്ലാറ്റ്‌ഫോമായ ‘ഇതിമാദ്’ വഴിയാണ് രേഖകൾ സമർപ്പിക്കേണ്ടത്. സമർപ്പിക്കപ്പെട്ട അപേക്ഷകളുടെ പരിശോധന സെപ്റ്റംബർ എട്ട് മുതൽ ആരംഭിക്കും. രേഖകൾ പരിശോധിച്ച് യോഗ്യത നേടുന്ന കമ്പനികളെയായിരിക്കും പദ്ധതിയുടെ നടത്തിപ്പിനായി അന്തിമമായി തെരഞ്ഞെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.