മദിനയിൽ വാഹനപകടം: മലയാളി നഴ്സ് മരിച്ചു

മദീന: പത്തനംതിട്ട തിരുവല്ല സ്വദേശിനി ജിന്‍സി ഗ്രേസ് ജേക്കബ് (24) മദീനയില്‍ വാഹനമിടിച്ച് മരിച്ചു. ബുധനാഴ്ച രാത്രി എട്ട് മണിയോടെ ഉഹ്ദ് ആശുപത്രിക്ക് സമീപമാണ് അപകടം. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ചു കടക്കുമ്പോള്‍ സ്വദേശി ഓടിച്ച കാര്‍ ഇടിച്ചാണ് മരണം.

ഇവര്‍ ജോലി ചെയ്യുന്ന ഉഹ്ദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാലു മാസം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. ജിദ്ദയിലുള്ള ജിന്‍സിയുടെ മാതാവ്  മദീനയിലത്തെിയിട്ടുണ്ട്. മീകാത്ത് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ക്കു ശേഷം നാട്ടിലേക്കു കൊണ്ട് പോകും.

Tags:    
News Summary - madinah accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.