മദീന: മസ്ജിദുന്നബവിയിൽ സേവനത്തിലേർപ്പെട്ട സുരക്ഷ ഉദ്യോഗസ്ഥർക്കൊപ്പം നോമ്പ് തുറക്കാൻ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് എത്തി. ഹറം മുറ്റത്ത് ഒരുക്കിയ നോമ്പു തുറയിലാണ് ഗവർണർ പെങ്കടുത്തത്. മദീന മേഖല പൊലീസ് മേധാവി കേണൽ അബ്ദുൽ ഹാദി ശഹ്റാനി, മസ്ജിദുന്നബവി സുരക്ഷാസേന മേധാവി ജനറൽ അബ്ദുറഹ്മാൻ അൽമശ്ഹൻ, ട്രാഫിക്ക് മേധാവി കേണൽ ഡോ. സ്വലാഹ് ബിൻ അൽജാബിരി, മേഖല അടിയന്തിര സേന മേധാവി കേണൽ ബജാദ് അൽഹർബി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.