ബത്​ഹ തീപിടിത്തം: ദുരന്തബാധിതർക്ക്​ രണ്ട്​ ലക്ഷം റിയാലി​െൻറ സഹായവുമായി എം.എ യൂസഫലി  

റിയാദ്: ജൂൺ 20ന്​ റിയാദ്​ ബത്​ഹയിലെ ബത്​ഹ കോമേഴ്​സ്യൽ സ​​െൻററിലുണ്ടായ തീപിടിത്തത്തിൽ സർവവും നഷ്​ടപ്പെട്ട ഇന്ത്യാക്കാരായ ദുരിത ബാധിതർക്ക്​ രണ്ട്​ ലക്ഷം റിയാലി​​​െൻറ (ഉദ്ദേശം 34 ലക്ഷം രൂപ) സഹായവുമായി ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ യൂസുഫലി. റിയാദിലെ മലയാളി പൊതുപ്രവർത്തകരുടെ പൊതുവേദിയായ എൻ.ആർ.കെ വെൽഫെയർ ഫോറത്തി​​​െൻറ നേതൃത്വത്തിൽ രൂപവത്​കരിച്ച ജനകീയസമിതിയുടെ ഇടപെടലിനെ തുടർന്നാണ്​ അദ്ദേഹം കാരുണ്യഹസ്​തം നീട്ടിയത്​. ഇത്​ ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് വലിയ ആശ്വാസമാണ്​ പകരുകയെന്ന്​ ജനകീയ സമിതി ഭാരവാഹികൾ പറഞ്ഞു. സിറ്റി ഫ്ലവർ ഡയറക്‌ടർ ടി.എം അഹ്​മദ് കോയ ചെയർമാനും എം. മൊയ്‌തീൻ കോയ വർക്കിങ് ചെയർമാനുമായ സമിതിക്ക്​ റിയാദിലെ മുഴൂവൻ മലയാളി സംഘടനകളുടെയും വാണിജ്യ സ്​ഥാപനങ്ങളുടെയും വ്യക്​തികളുടെയും പിന്തുണയുണ്ട്​.

ലുലു ഗ്രൂപ്പി​​​െൻറ സഹായ വാഗ്​ദാനം എത്തിയത്​ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്​ ഉൗർജ്ജം പകർന്നിട്ടുണ്ട്​. ഇതോടൊപ്പം സിറ്റിഫ്ലവർ ഗ്രൂപ്​, മലബാർ ഗോൾഡ്, പാരഗൺ ഗ്രൂപ്​, ബഞ്ച് മാർക്ക് ടെക്നോളജി തുടങ്ങിയ സ്ഥാപനങ്ങളും പ്രമുഖ വ്യക്തികളും സഹായവുമായി രംഗത്തുണ്ട്. ഇൗ ദുരന്തം മൂലം കഷ്​ടത അനുഭവിക്കുന്ന ഇന്ത്യൻ തൊഴിലാളികളെ കണ്ടെത്തി അവർക്ക് ധനസഹായങ്ങൾ നൽകും. മുമ്പ്​ ബത്​ഹയിൽ നടന്ന തീപിടിത്ത ദുരന്തങ്ങളിലും ലുലു ഗ്രൂപ്പ്​ സഹായവുമായി എത്തിയിട്ടുണ്ട്​. പ്രവാസലോകത്ത്​ ഇന്ത്യൻ സമൂഹത്തിന് ഉണ്ടാകുന്ന വലിയ ദുരന്തങ്ങളിൽ മലയാളി സമൂഹം ഏറ്റെടുക്കൂന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നും ആശ്വാസകരമാണെന്നും എൻ.ആർ.കെ ​േഫാറത്തി​​​െൻറ നേതൃത്വത്തിലുള്ള ജനകീയസമിതിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും എം.എ യൂസഫലി അഭിപ്രായപ്പെട്ടു. 

സമിതി ഭാരവാഹി യോഗത്തിൽ വർക്കിങ്​ ചെയർമാൻ എം. മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഇസ്മാഇൗൽ എരുമേലി, ട്രഷറർ റഷീദ് മേലേതിൽ, ചീഫ് കോഒാഡിനേറ്റർ നാസർ കാരന്തൂർ, വൈസ് ചെയർമാൻമാരായ സത്താർ കായംകുളം, ഉദയഭാനു, സജി കായംകുളം, സലീം കുമാർ, ഷാജി സോണ, കൺവീനർമാരായ ഷാജി ആലപ്പുഴ, അലി ആലുവ, സലീം കളക്കര, നവാസ് വെളളിമാടുകുന്ന്, ബഷീർ നാദാപുരം, മൊയ്തീൻ കുട്ടി തെന്നല, രാജേഷ് കോഴിക്കോട്, ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - ma yousafali saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.