രുചിയുടെ 'ലോകം' ഒരുക്കി ലുലുവില്‍ ഭക്ഷ്യമേള

റിയാദ്​: മുന്‍നിര റീട്ടെയില്‍ വ്യാപാര ശൃംഖലയായ ലുലു ഗ്രൂപ്പി​െൻറ സൗദി ശാഖകളിൽ ലോകമെങ്ങുമുള്ള ഭക്ഷ്യവിഭവങ്ങളുടെയും രുചികളുടെയും മഹാമേളയായ 'ലുലു വേള്‍ഡ് ഫുഡ് 2021'ന്​ ബുധനാഴ്​ച തുടക്കമാകും.

ജൂലൈ ആറ് വരെ സൗദിയിലെ ലുലുമാളുകളും ഹൈപര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ചാണ് ഭക്ഷ്യമേള. സ്വാദുകളുടെയും സംസ്‌കാരങ്ങളുടെയും സമ്മേളനമായി മാറാന്‍ പോകുന്ന മേളയില്‍ 25ലേറെ രാജ്യങ്ങളിലെ തനത് രുചികള്‍ ഭക്ഷണപ്രേമികള്‍ക്ക് ആസ്വദിക്കാം. ഈ ദിവസങ്ങളില്‍ എല്ലാ ഹൈപര്‍മാര്‍ക്കറ്റുകളിലും ആകര്‍ഷകമായ വിലക്കിഴിവുകള്‍ക്കൊപ്പം അഞ്ച് ലക്ഷം റിയാല്‍ വിലമതിക്കുന്ന സമ്മാനങ്ങളും നേടാം.

മൂന്ന് നിസാന്‍ എക്‌സ്‌ട്രൈല്‍ കാറുകള്‍, ഒരു ലക്ഷം റിയാല്‍ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകള്‍, 1000 സൗജന്യ ട്രോളി നിറയെ സാധനങ്ങള്‍ തുടങ്ങി നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

11 വര്‍ഷമായി ലുലു വേള്‍ഡ് ഫുഡ് സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഇത്തവണത്തേത് ഏറ്റവും വലിയ ആഘോഷമാണെന്ന് ലുലു സൗദി ഹൈപര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. വിവിധ എംബസികളുടെയും വ്യാപാര സംഘടനകളുടെയും സഹകരണവും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തവണത്തെ മേളയില്‍ വിവിധ രാജ്യങ്ങളിലെ പ്രമേയങ്ങള്‍ ആധാരമാക്കിയുള്ള വിഭവങ്ങളൊരുക്കും.

ബേക്കറി വിഭവങ്ങളും അവക്കാവശ്യമായ ഉൽപന്നങ്ങളുമായി ബേക്കത്തോണ്‍, ആകര്‍ഷകമായ വീട്ടുപകരണങ്ങളുടെ ശേഖരവുമായി പോട്‌സ് ആൻഡ്​ പാന്‍സ്, ടീ ഹൗസ്, വിവിധ രാജ്യങ്ങളിലെ മാംസങ്ങള്‍ ഒരു കുടക്കീഴിലൊരുക്കി ലെറ്റ്‌സ് മീറ്റ് അപ്പ്, ചപ്പാത്തി ആൻഡ്​ ചായ്, സൗദി ഫ്രൂട്ട്‌സ് ഫെസ്​റ്റ്​, ബിരിയാണി ഫെസ്​റ്റ്​, അറേബ്യന്‍ വിഭവങ്ങളുമായി അറേബ്യന്‍ നൈറ്റ്‌സ്, എക്‌സ്‌പ്ലോറിങ് യൂറോപ്, ഫ്ലവേഴ്‌സ് ഓഫ് ഏഷ്യ, തനി നാടന്‍ തട്ടുകട, ദേസി ധാബ, ഫുഡ് ഓണ്‍ റോഡ് തുടങ്ങി വിവിധ പ്രമേയങ്ങളിലൂടെ എല്ലാ രാജ്യക്കാരേയും ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

സൂപര്‍ ഷെഫ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പാചക മത്സരത്തില്‍ വീട്ടമ്മാര്‍ക്കൊപ്പം പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാന്‍ അവസരവുമുണ്ട്.

Tags:    
News Summary - lulu world food 2021 from wednesday in lulu saudi branches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.