ലുലുവിൽ സ്​തനാർബുദ ബോധവത്​കരണ കാമ്പയിന്​ തുടക്കം

റിയാദ്​: ഒക്​ടോബർ ലോക സ്​തനാർബുദ ബോധവത്​കരണ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി​ ലുലു ഹൈപർമാർക്കറ്റ്​ സൗദി അറേബ്യയിലെ ശാഖകളിൽ ബോധവത്​കരണ, സഹായനിധി സമാഹരണ കാമ്പയിന്​ തുടക്കം കുറിച്ചു. സഹ്​റ അസോസിയേഷൻ ചെയർമാൻ അമീറ ഹൈഫ ബിൻത്​ ഫൈസൽ അൽസഊദിന്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി​.

പാരിസ്ഥിതിക മാലിന്യം കുറയ്​ക്കുക എന്ന ലക്ഷ്യവും കൂടി മുന്നിൽ കണ്ട്​ സഹ്​റ നടത്തുന്ന സ്‌തനാർബുദ ബോധവത്​കരണ പരിപാടിയോട്​ കൈകോർത്ത്​​ ലുലു സംഘടിപ്പിക്കുന്ന കാമ്പയിൻ തുടർച്ചയായി അഞ്ചാം വർഷത്തിലേക്ക്​ കടക്കുകയാണ്​. സഹ്​റയുടെ കാമ്പയിന്​ സാമ്പത്തിക സഹായം നൽകുക എന്ന ഉദ്ദേശ്യത്തോടെ ധനസമാഹരണ യജ്ഞവും ഇതോടൊപ്പം നടക്കുന്നുണ്ട്​​​. സൗദിയിലുടനീളമുള്ള മുഴുവൻ ലുലു ബ്രാഞ്ചുകളിലും പുനരുപയോഗക്ഷമതയുള്ള ഷോപ്പിങ്​ ബാഗ് ഒരു റിയാലിന്​ വിറ്റാണ്​​​ ധനസമാഹരണം​. വീണ്ടും ഉപയോഗിക്കാൻ പറ്റുന്ന ഷോപ്പിങ്​ ബാഗ്​ ഒരു റിയാലിന്​ വാങ്ങുന്നതിലൂടെ ഓരോ ഉപഭോക്താവും സഹ്​റ അസോസിയേഷൻ​ നടത്തുന്ന സ്​തനാർബുദ വിരുദ്ധ പോരാട്ടത്തിൽ പങ്കാളിയാവുകയാണ്​ ചെയ്യുന്നതെന്ന്​ ലുലു മാനേജ്​മെൻറ്​ വാർത്താക്കുറിപ്പിൽ അറിയിച്ചു. ​

Tags:    
News Summary - Lulu KSA launches Zahra Breast Cancer Awareness Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.