‘ലുലു ടേസ്റ്റി ഇന്ത്യ’ പാചക മത്സരത്തിലെ വിജയികൾ
റിയാദ്: ‘ലുലു ടേസ്റ്റി ഇന്ത്യ’ ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി മലസ് ലുലു ഹൈപ്പർ മാർക്കറ്റിൽ പാചക മത്സരം നടന്നു. ലുലുവും ‘ഗൾഫ് മാധ്യമ’വും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് പേർ രജിസ്റ്റർ ചെയ്തിരുന്നു. തിരഞ്ഞെടുക്കപ്പെട്ട 20 പേരാണ് ഫൈനൽ റൗണ്ടിലെത്തിയത്.
‘ചിക്കൻ കഡായി’യായിരുന്നു മത്സരവിഭവം. പ്രശസ്ത അന്തർദേശീയ ഇന്ത്യൻ ഷെഫ് വിക്കി രത്നാനി മൂല്യനിർണയത്തിനു ശേഷം മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മുബീൻ സുൽത്താന (ഹൈദരാബാദ്) ഒന്നാം സ്ഥാനം നേടി. മുഹമ്മദി ബീഗം, മസ്റത്ത് ജഹാൻ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
പാചക മത്സരത്തിൽ നിന്ന്
ഷെഫ് നയിച്ച ലൈവ് കുക്കറിഷോയും ഫുഡ് ഇൻസ്റ്റൻറ് ക്വിസ് മത്സരവും പരിപാടിക്ക് മാറ്റ് പകർന്നു. കുടുംബങ്ങളടക്കം നിരവധി പേർ മലസ് ലുലുവിൽ എത്തിയിരുന്നു. ലുലു ഉദ്യോഗസ്ഥരും ഗൾഫ് മാധ്യമം കോഓഡിനേഷൻ കമ്മിറ്റിയംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി. പ്രശസ്ത റേഡിയോ ജോക്കി അലീസ (ദുബൈ) അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.