റിയാദ്: സൗദിയുടെ മണ്ണിൽ 16 വയസ് പൂർത്തിയാക്കുന്ന വേളയിൽ ഉപഭോക്താക്കൾക്കായി വൻ സമ്മാനപദ്ധതികളും ഭിന്നശേഷി കുരുന്നകൾക്കായി മാതൃക സി.എസ്.ആർ പദ്ധതിയും പ്രഖ്യാപിച്ച് ലുലു ഹൈപ്പർമാർക്കറ്റ്. 1600 വിജയികൾക്ക് 10 ലക്ഷം റിയാൽ വിലമതിക്കുന്ന സമ്മാനങ്ങൾ, അഞ്ച് ദിവസം 1000 ട്രോളികൾ എന്നിവ അടക്കം വിസ്മയിപ്പിക്കുന്ന ഷോപ്പിങ് ഉത്സവമാണ് ആഘോഷങ്ങളുടെ ഭാഗമായി ലുലു ഒരുക്കുന്നത്.
നവംബർ 26 മുതൽ ജനുവരി ഒമ്പത് വരെ നീളുന്ന 16ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്ത വിഭാഗങ്ങളിൽ വൻ വിലക്കിഴിവുകളും ഷോപ്പിങ് ഡീലുകളുമുണ്ടായിരിക്കും. ആയിരത്തിലധികം ഉത്പന്നങ്ങൾക്ക് 70 ശതമാനത്തിലധികം വിലക്കിഴിവ് നൽകി ലുലു സൂപ്പർ ഫ്രൈഡേയും തുടരുന്നതോടെ ലുലു ഹൈപ്പർമാർക്കറ്റുകളിലെ ഷോപ്പിങ് ആഘോഷത്തിന് ഇരട്ടി മധുരമാണ്.
സാമൂഹിക പ്രതിബദ്ധത പദ്ധതികളിൽ എന്നും മാതൃക തുടരുന്ന ലുലു, വാർഷികാഘോഷ വേളയിൽ ഭിന്നശേഷി കുരുന്നുകൾക്കായി സി.എസ്.ആർ പദ്ധതിപ്രഖ്യാപിക്കാനൊരുങ്ങുകയാണ്. ഭിന്നശേഷി കുട്ടികൾക്ക് വേണ്ടിയുള്ള സംഘടനയുമായി ചേർന്ന് ലുലു കരുതലിെൻറ കൈത്താങ്ങൊരുക്കും. ചൊവ്വാഴ്ച ഈ സി.എസ്.ആർ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമാവും.വാർഷികാഘോഷങ്ങളുടെ ഭാഗമായ ഷോപ്പിങ്ങിൽ പങ്കെടുക്കുന്ന ഉപഭോക്താക്കളിലെ 1600 വിജയികൾക്ക് 1000, 500, 250 റിയാൽ എന്നിങ്ങനെ 10 ലക്ഷം റിയാൽ വിലമതിയ്ക്കുന്ന ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി ലഭിക്കും. നവംബർ 26 മുതൽ ജനുവരി നാലുവരെയാണ് ഉപഭോക്താക്കൾക്ക് ഈ അവസരം. നവംബർ 30 വരെയുള്ള ആദ്യ അഞ്ച് ദിവസങ്ങളിൽ 1000 ട്രോളികളും ഉപഭോക്താക്കളെ കാത്തിരിപ്പുണ്ട്.
ഇതിനെല്ലാം പുറമെ ലുലു ഹൈപ്പർമാർക്കറ്റുകളിലുടനീളം വൻ വിലക്കിഴിവും ഓഫറുകളുമാണ് വാർഷികാഘോഷ കാലയളവിൽ ഉപഭോക്താക്കൾക്ക് ലഭിക്കുക. ഗ്രോസറി, ഫ്രെഷ് ഫുഡ്, ഇലക്ട്രോണിക്സ്, ഫാഷൻ, വീട്ടുപകരണങ്ങൾ, കിഡ്സ് എന്നിങ്ങനെ മുഴുവൻ കാറ്റഗറികളിലും ഓഫറുകളുണ്ടായിരിക്കും. 16 വയസ് പൂർത്തിയാക്കുമ്പോൾ സൗദിയിൽ ലോകോത്തര, മൂല്യാധിഷ്ഠിത, ഉപഭോക്തൃ സൗഹൃദ ഷോപ്പിങ് സംസ്കാരം ശക്തിപ്പെടുത്താൻ സാധിച്ചതിെൻറ നാഴികക്കല്ല് കൂടി ലുലു പിന്നിടുകയാണെന്ന് ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് പറഞ്ഞു. ഉപഭോക്താക്കൾ അർപ്പിച്ച വിശ്വാസവും നൽകിയ പിന്തുണയുമാണ് ലുലുവിന് ഇനിയും മുന്നോട്ട് പോകാനുള്ള ഊർജ്ജം. വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള സമ്മാന പദ്ധതികളിൽ എല്ലാവരും ഭാഗമാകണം. ഭിന്നശേഷി കുരുന്നകൾക്കായുള്ള സി.എസ്.ആർ പദ്ധതി ലോകത്തിന് തന്നെ മാതൃകയാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.