വൻ ഈദ് വിലക്കിഴിവുകളുമായി ലുലു; 100 മണിക്കൂർ ‘ഈദ് പ്രൈസ് ഡ്രോപ്പ്’ ഓഫറുകൾ പ്രഖ്യാപിച്ചു

റിയാദ്: ഈദ് ആഘോഷങ്ങൾക്ക് പൊലിമ കൂട്ടാൻ വിപുലമായ ഓഫറുകളുമായി ലുലു ഹൈപ്പർമാർക്കറ്റുകൾ. സൗദി അറേബ്യയിലുടനീളമുള്ള ലുലു ഔട്ട്‌ലെറ്റുകളിൽ ‘ഹ്യൂജ് ഈദ് പ്രൈസ് ഡ്രോപ്പ്’ കാമ്പയിന് തുടക്കമായി. നൂറ് മണിക്കൂർ നീണ്ടുനിൽക്കുന്ന അവിശ്വസനീയമായ വിലക്കിഴിവുകളും 100 ശതമാനം ഫുൾ പേ ബാക്ക് ഓഫറുകളുമാണ് ഈദ് ഷോപ്പിങ്ങിനായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. പെർഫ്യൂമുകൾക്ക് 50 ശതമാനം നേരിട്ടുള്ള വിലക്കുറവും ഇതി​െൻറ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്.

മെയ് 23 മുതൽ 26 വരെയുള്ള നാല് ദിവസങ്ങളിലാണ് ‘നൂറ് മണിക്കൂർ വൻ വിലക്കിഴിവ്’ പദ്ധതി പ്രാബല്യത്തിലുള്ളത്. അവസാന നിമിഷത്തെ ഈദ് ഷോപ്പിങ്​ ഏറ്റവും ലാഭകരമാക്കാൻ ലക്ഷ്യമിട്ടുള്ള ഈ ഓഫർ കാലയളവിൽ ഇലക്ട്രോണിക്സ്, ഫാഷൻ, ഗ്രോസറി, ഫ്രഷ് ഫുഡ്, ദൈനംദിന അവശ്യസാധനങ്ങൾ തുടങ്ങിയ പ്രധാന കാറ്റഗറികളിലെല്ലാം വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഉത്പന്നങ്ങൾ സ്വന്തമാക്കാം.

ഫാഷൻ പ്രേമികൾക്കായി മെയ് 27 മുതൽ 31 വരെ അഞ്ച് ദിവസങ്ങളിലാണ് ആകർഷകമായ ‘ഫുൾ പേ ബാക്ക്’ ഓഫർ ഒരുക്കിയിരിക്കുന്നത്. റിയോ ഫാഷൻ, എത്തിനിക് വെയറുകൾ, പാദരക്ഷകൾ, ലേഡീസ് ബാഗുകൾ, ഫാഷൻ ആക്സസറികൾ, കുട്ടികൾക്കുള്ള ഉത്പന്നങ്ങൾ എന്നിവയുടെ വിഭാഗത്തിൽ നിന്നും 200 റിയാലിന് സാധനങ്ങൾ വാങ്ങുന്നവർക്ക്, അതേ തുകയുടെ (200 റിയാൽ) ഷോപ്പിങ്​ വൗച്ചറുകൾ തിരികെ ലഭിക്കും. കുറഞ്ഞ ചെലവിൽ കൂടുതൽ സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾക്ക് ഇതിലൂടെ അവസരമൊരുങ്ങും.

ഇവ കൂടാതെ സ്മാർട്ട് ടിവികൾ, മൊബൈൽ ഫോണുകൾ, ഗൃഹോപകരണങ്ങൾ, മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയ്ക്ക് മെയ് 30 വരെ ലുലുവിൽ വൻ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോം കെയർ, ക്ലീനിങ്​ എക്യുപ്‌മെന്റുകൾ, അടുക്കള ഉപകരണങ്ങൾ എന്നിവയുടെ വിഭാഗത്തിലും വിലക്കുറവി​െൻറ കില്ലർ ഓഫറുകളാണ് ലഭ്യമാവുക.

ഈദ് ആഘോഷ വേളയിൽ കുടുംബങ്ങൾക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഏറ്റവും അനുയോജ്യമായ വിലയിൽ ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സൗദി ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ് വ്യക്തമാക്കി. 100 മണിക്കൂർ നീളുന്ന പ്രൈസ് ഡ്രോപ്പും ഫുൾ പേ ബാക്ക് ഓഫറും ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ്​ അനുഭവം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Lulu announces massive Eid discounts with 100-hour ‘Eid Price Drop’ offers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.