ജിദ്ദ: ആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പിന്തുണക്കാനുള്ള പി.ഡി.പി തീരുമാനത്തെ പി.സി.എഫ് ജി.സി.സി മലപ്പുറം ജില്ല കമ്മിറ്റി സ്വാഗതം ചെയ്തു. ബി.ജെ.പി നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടം ഉയര്‍ത്തുന്ന ജനാധിപത്യ വെല്ലുവിളിയാണ് ഈ തെരഞ്ഞെടുപ്പിലെ സുപ്രധാന വിഷയം. മറ്റെന്തിനേക്കാളും രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും ബഹുസ്വരതയും നിലനില്ക്കുക എന്നത് രാജ്യ ഭാവിക്ക് അനിവാര്യമാണ്.മതേതര രാജ്യത്തെ മതരാഷ്ട്രമാക്കി പ്രഖ്യാപിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നു.
ഈ സാഹചര്യങ്ങളില്‍ ഫാഷിസത്തോട് സന്ധിയാകാത്ത നിലപാട് സ്വീകരിക്കാന്‍ ഇടതുമതേതര ചേരി ശക്തിപ്പെടേണ്ടതുണ്ടെന്ന് പി.സി.എഫ് ജില്ലാ കൗൺസിൽ വിലയിരുത്തി. കൗൺസിൽ യോഗത്തിൽ സിദ്ദീഖ് സഖാഫി മഞ്ഞപ്പെട്ടി അധ്യക്ഷത വഹിച്ചു. കെ. ശിഹാബ് വേങ്ങര സ്വാഗതവും റഷീദ് കാരത്തൂർ നന്ദിയും പറഞു. സൈതലവി വൈലത്തൂർ, യൂനുസ് മൂന്നിയൂർ , ജാഫർ മുല്ലപ്പള്ളി, ജലീൽ കടവ്, ഷാഫി കഞ്ഞിപ്പുര, സുൽത്താൻ സക്കീർ പൊന്നാനി, ഷംസു പതിനാറുങ്ങൽ, മുഹമ്മദലി മാണൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.