ജിദ്ദ: സ്വദേശികൾക്ക് മാത്രമാക്കിയ ജോലികളിൽ സ്വദേശി സ്ത്രീയുടെ വിദേശിയായ ഭർത്താവിനെ ജോലി ചെയ്യാൻ നിയമം അനുവദിക്കുന്നില്ലെന്ന് തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയ വക്താവ് ഖാലിദ് അബാ ഖൈൽ. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം രേഖപ്പെടുത്തിയത്.
സ്വദേശിയുടെ വിദേശി ഭർത്താവിനെ സ്വദേശികളല്ലാത്തവർക്ക് നിശ്ചയിച്ച ജോലികളിൽ നിതാഖാത്ത് പദ്ധതി അനുപാതത്തിൽ ഒന്നായി മാത്രമേ പരിഗണിക്കുവെന്നും അദ്ദേഹം പറഞ്ഞു.
മാനവ വിഭവശേഷി ഒാഫീസ് മേധാവി, പേഴ്സനൽ മാനേജർ, വർക്ക് മാനേജർ, പേഴ്സണൽ റിലേഷൻസ് മാനേജർ, പേഴ്സണൽ സ്പെഷലിറ്റ്, പേഴ്സണൽ റൈറ്റർ, റിക്രൂട്ട്മെൻറ് റൈറ്റർ, സ്വകാര്യ സെക്യൂരിറ്റി ഗാർഡ്, ഹോട്ടൽ റിസപ്ഷനിറ്റ്, കസ്റ്റംസ് ക്ലിയറൻസ് ഏജൻറ്, താക്കോൽ പകർപ്പെടുക്കൽ, റിപ്പയറിങ് ജോലി, ഗവൺമെൻറ് റിലേഷൻ ഒാഫീസർ, ലേഡീസ് ഒൺലി കടകളിലെ ജോലി, ജ്വല്ലറി, മൊബൈൽ ഷോപ്പ് ജോലികൾ സ്വദേശികൾക്ക് മാത്രമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.