റിയാദ്: ഇറ്റാലിയൻ സൂപ്പർ കപ്പ് ഫുട്ബാളിെൻറ ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്വന്തം ക്ലബ് യുവൻറസിനെ തകർത്ത് ലാസിയോ ഇറ്റാലിയൻ. റിയാദിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളിനാണ് വമ്പന്മാരായ യുവൻറസിനെ ലാസിയോ അട്ടിമറിച്ചത്. ഞായറാഴ്ച റിയാദ് കിങ് സഉൗദ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരം തീപാറുന്നതായിരുന്നു. ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ അലയൊലി ഗാലറിയിലും പ്രതിഫലിച്ചു. കളി കാണാനെത്തിയ ചിലർ ഗാലറിയിൽ നിന്ന് ‘െഎ ഒപ്പോസ് കാബ്’ എന്ന പോസ്റ്റർ ഉയർത്തിക്കാട്ടി വർഗീയ വിഭജന നിയമത്തിനെതിരെ പ്രതികരിച്ചു. ആസാദി എന്ന മുദ്രാവാക്യവും ഗാലറിയിൽ ഉയർന്നു.
പതിനേഴാം മിനിറ്റിൽ ലൂയിസ് ആൽബർേട്ടായിലൂടെ ലീഡ് നേടിയ ലാസിയോ കളി തീരാൻ 17 മിനിറ്റ് ശേഷിക്കെ സെനാഡ് ലുലിച്ചിലൂടെയാണ് ലീഡ് തിരിച്ചുപിടിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ പൗലോ ഡിബാല താൽക്കാലികമായി യുവൻറസിന് സമനില സമ്മാനിച്ചിരുന്നു. റോഡ്രിഗോ ബെൻറാൻകുർ അവസാന മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട ശേഷം ഡാനിലോ കാറ്റൽഡി ലാസിയോയുടെ മൂന്നാം ഗോൾ നേടി. ഇറ്റാലിയൻ ലീഗിലും ഈ സീസണിൽ യുവൻറസിനെ തോൽപിച്ച ഏക ടീമാണ് ലാസിയോ.
ഇറ്റാലിയൻ സൂപ്പർ കപ്പ് ഫുട്ബാൾ തുടർച്ചയായ രണ്ടാം വർഷമാണ് സൗദി അറേബ്യയിൽ നടക്കുന്നത്. കഴിഞ്ഞ വർഷം ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എ.സി മിലാനെ തോൽപിച്ച് യുവൻറസ് കിരീടം നേടിയിരുന്നു. റിയാദിൽ ഇക്കുറി മത്സരമെത്തുേമ്പാൾ കളിപ്രേമികൾ ആവേശപൂർവമാണ് വരവേറ്റത്. 24,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള കിങ് സഉൗദ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ഗാലറി മലയാളികളടക്കമുള്ള കളിഭ്രാന്തന്മാരാൽ നിറഞ്ഞുകവിഞ്ഞു. ഉത്തരേന്ത്യക്കാരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കാണികളിൽ കുറവല്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.