റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന ‘ലേൺ ദ ഖുർആെൻറ’നാലാംഘട്ട പാഠപുസ്തക പ്രകാശന ചടങ്ങിൽനിന്ന്
റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന ഖുർആൻ പഠനപദ്ധതിയായ 'ലേൺ ദ ഖുർആെൻറ'നാലാംഘട്ട പാഠപുസ്തകം പ്രകാശനം ചെയ്തു. സോഷ്യൽ ഡെവലപ്മെൻറ് ആൻഡ് ഹ്യൂമൻ റിസോഴ്സസ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബത്ഹ കാൾ ആൻഡ് ഗൈഡൻസ് സെൻറർ മേധാവി ശൈഖ് സ്വാലിഹ് ബിൻ നാസിർ അൽഖത്താഫ് പ്രകാശനം നിർവഹിച്ചു. ഖുർആെൻറ യഥാർഥ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഇത്തരം വ്യവസ്ഥാപിത പദ്ധതികൾകൊണ്ട് സാധിക്കുമെന്നും മലയാളികൾ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകപരമാണെന്നും ഐക്യത്തോടെയും സമൂഹത്തിന് സഹായകമായും ദീനി പ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
മലയാളികൾക്കിടയിലെ ഏറ്റവും വലിയ ഖുർആൻ പഠനവേദിയാണ് ലേൺ ദ ഖുർആൻ. 21 വർഷമായി തുടരുന്ന പഠനപദ്ധതിയുടെ പുനരാവർത്തനത്തിെൻറ നാലാം ഘട്ടത്തിൽ മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വിവരണത്തിെൻറ അടിസ്ഥാനത്തിലാണ് പരീക്ഷ. പാഠപുസ്തകം സൗദി അറേബ്യയിലെ ജിദ്ദ, യാംബു, റിയാദ്, ദമ്മാം, അൽഖോബാർ, ജുബൈൽ ഉൾപ്പെടെ വിവിധ പ്രവിശ്യകളിലെ 30ഒാളം ലേൺ ദ ഖുർആൻ സെൻററുകളിൽ ലഭ്യമാണ്. കേരളത്തിലെ മുഴുവൻ ജില്ലകളിലും ഏപ്രിൽ രണ്ടാം വാരം പാഠപുസ്തകം ലഭിക്കുന്നതാണ്. റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബൂബക്കർ എടത്തനാട്ടുകര, ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, ബത്ഹ കാൾ ആൻഡ് ഗൈഡൻസ് മലയാളം വിഭാഗം ദാഈ മുഹമ്മദ് കുട്ടി കടന്നമണ്ണ, ലേൺ ദ ഖുർആൻ കോഒാഡിനേറ്റർ മുഹമ്മദ് സുൽഫിക്കർ എന്നിവർ സംസാരിച്ചു. സെക്രേട്ടറിയറ്റ് അംഗങ്ങളായ അബ്ദുൽ അസീസ് കോട്ടക്കൽ, അഡ്വ. അബ്ദുൽ ജലീൽ, സാജിദ് കൊച്ചി, അബ്ദുൽ വഹാബ് പാലത്തിങ്ങൽ എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. സിബ്ഗത്തുല്ല, ഷംസുദ്ദീൻ പുനലൂർ, അറഫാത്ത് കോട്ടയം, ഇഖ്ബാൽ വേങ്ങര, ടി.പി. വാജിദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.