ജി​ദ്ദ​യി​ലെ സം​ഗീ​ത വി​രു​ന്നി​നു​ശേ​ഷം തി​രി​ച്ചു​പോ​കു​ന്ന നി​സാം ത​ളി​പ്പ​റ​മ്പ്, മെ​ഹ​റു​ന്നി​സ നി​സാം, സി​ഫ്രാ​ൻ നി​സാം, നൂ​റി നി​സാം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഗീ​ത കു​ടും​ബ​ത്തി​ന് ലാ​ലു മീ​ഡി​യ ചെ​യ​ർ​മാ​ൻ മു​സ്ത​ഫ കു​ന്നും​പു​റം ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

'പുണർതം കലാകുടുംബത്തോടൊപ്പം' ലാലു മീഡിയ സംഗീത വിരുന്ന് സംഘടിപ്പിച്ചു

ജിദ്ദ: 'പുണർതം കലാകുടുംബത്തോടൊപ്പം'എന്ന പേരിൽ ജിദ്ദയിൽ ലാലു മീഡിയ സംഗീത വിരുന്ന് സംഘടിപ്പിച്ചു. ഹറാസാത്തിൽ വില്ലയിലൊരുക്കിയ പരിപാടിയിൽ ഈദിനോടനുബന്ധിച്ച് ജിദ്ദ പുണർതം കൂട്ടായ്‌മ സംഘടിപ്പിച്ച മെഗാ സംഗീത പരിപാടിയിൽ പങ്കെടുത്ത, നാട്ടിൽ നിന്നെത്തിയ കലാകുടുംബം നിസാം തളിപ്പറമ്പ്, മെഹറുന്നിസ നിസാം, സിഫ്രാൻ നിസാം, നൂറി നിസാം എന്നീ ഗായകർക്കൊപ്പം ജിദ്ദയിലെ ഗായകരായ നൂഹ് ബീമാപള്ളി, റഹീം കാക്കൂർ, പിന്നണി ഗായിക മുംതാസ് അബ്ദുറഹ്മാൻ, ഷിബില റഹീം, ഡോ. മിർസാന ഷാജു, മുബാറക് വാഴക്കാട് എന്നിവർ ഗാനങ്ങൾ ആലപിച്ചു.

അബ്ദുൽ മജീദ് നഹ പരിപാടി ഉദ്ഘാടനം ചെയ്തു. പുണർതം ചെയർമാൻ ഉണ്ണീൻ പുലാക്കൽ കലാകുടുംബത്തെയും വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്തു. മുസാഫിർ, ജലീൽ കണ്ണമംഗലം, സാദിഖലി തുവ്വൂർ, കബീർ കൊണ്ടോട്ടി, ബാദുഷ, ഗഫൂർ ചാലിൽ, എൻജിനീയർ അബ്ദുറഹിമാൻ, റഹീം വലിയോറ എന്നിവർ ആശംസകൾ നേർന്നു.

സൗദിയിലെ കുറഞ്ഞ ദിവസത്തെ സംഗീത വിരുന്നിനുശേഷം തിരിച്ചുപോകുന്ന സംഗീത കുടുംബത്തിന് പുണർതം ടീം കോഓഡിനേറ്റർമാരായ ഷറഫു കൊണ്ടോട്ടി, റഹീം മേക്കമണ്ണിൽ, സാബിർ വളാഞ്ചേരി, യൂസുഫ് കോട്ട, നാണി രംഗീല, ബിച്ചാൻ മോങ്ങം എന്നിവരുടെ സാന്നിധ്യത്തിൽ ലാലു മീഡിയ ചെയർമാൻ മുസ്തഫ കുന്നുംപുറം ഉപഹാരം കൈമാറി.

പുണർതം കോഓഡിനേറ്റർമാരായ ഹസ്സൻ കൊണ്ടോട്ടി, സി.എം. അഹമ്മദ് ആക്കോട്, മുജീബ് പാക്കട എന്നിവർ നാട്ടിൽനിന്നും വിഡിയോ കോൺഫറൻസിലൂടെ ആശംസകൾ അറിയിച്ചു. പുണർതം കോഓഡിനേറ്റർ അഷ്‌റഫ് ചുക്കൻ നന്ദി പറഞ്ഞു.

ഗായികയും വ്ലോഗറുമായ ഫർസാന യാസർ പരിപാടിയുടെ കോഓഡിനേറ്ററും അവതാരകയുമായിരുന്നു. സംഗീത വിരുന്ന് ലാലു മീഡിയ ഫേസ്ബുക്ക് പേജിലൂടെ ലൈവായി സംപ്രേഷണം ചെയ്തിരുന്നു. 

Tags:    
News Summary - Lalu Media hosted a music party with 'Punartham Kalakudumbam'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.