അറഫ: ഹജ്ജ് കർമങ്ങളുടെ പ്രധാന ചടങ്ങായ അറഫാ സംഗമത്തിനായി ലക്ഷക്കണക്കിന് തീർഥാടകരെ പതിവിലും നേരത്തെ അറഫാ മൈതാനിയിൽ എത്തിച്ചു. കൃത്യമായ ആസൂത്രണത്തോടെയും ജനക്കൂട്ട നിയന്ത്രണ പദ്ധതികളോടെയും നടത്തിയ നീക്കങ്ങൾക്കൊടുവിൽ തീർഥാടകർ മുഴുവൻ രാവിലെ 10-ഓടെ തന്നെ അറഫയിൽ എത്തിച്ചേർന്നു.
മൂന്നര ലക്ഷത്തോളം പേർക്ക് യാത്രാസൗകര്യമൊരുക്കിയ മശാഇർ ട്രെയിനും, ഷട്ടിൽ സംവിധാനത്തിൽ സർവീസ് നടത്തിയ 24,000-ത്തിലധികം ബസുകളും കൃത്യമായ പ്രവർത്തന പദ്ധതികളും വഴിയാണ് പുണ്യസ്ഥലങ്ങൾക്കിടയിലുള്ള യാത്രാസമയം കുറച്ച് ഗതാഗതം സുഗമമാക്കിയത്. തീർഥാടകരുടെ പോക്കുവരവുകൾ കുറ്റമറ്റതാക്കാൻ വിവിധ സുരക്ഷാ, ആരോഗ്യ, മുനിസിപ്പൽ, സേവന മേഖലകളുടെ ശക്തമായ സാന്നിധ്യം അറഫയിലുണ്ടായിരുന്നു.
അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ആശുപത്രികളും ആംബുലൻസ് പോയിൻറുകളും 24 മണിക്കൂറും സജീവമായിരുന്നു. കൂടാതെ, ജനക്കൂട്ടത്തെ നിരീക്ഷിക്കാൻ വിപുലമായ ഇലക്ട്രോണിക് സംവിധാനങ്ങളും, ഗൈഡൻസ് സംഘങ്ങളും, തീർഥാടകർക്ക് തങ്ങളുടെ നിയുക്ത സ്ഥലങ്ങളും സഞ്ചാരപഥങ്ങളും എളുപ്പത്തിൽ കണ്ടെത്താനായി പ്രത്യേക സ്മാർട്ട് ആപ്ലിക്കേഷനുകളും അധികൃതർ ഒരുക്കി. ഫോട്ടോ: അറഫയിലേക്ക് തീർഥാടകരെയും വഹിച്ച് പുറപ്പെട്ട ബസുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.