ജിദ്ദ: ലേഡീസ് ഒൺലി കടകളിലെ സ്വദേശിവത്കരണം വിജയകരമാണെന്ന് അധികൃതർ പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കി. രാജ്യത്തെ 1,19,404 സ്ഥാപനങ്ങൾ തീരുമാനം നടപ്പിലാക്കിയതായി കണ്ടെത്തിയെന്ന് തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈൽ പറഞ്ഞു.
12,088 സ്ഥാപനങ്ങൾ നിയമം പാലിച്ചിട്ടില്ല. 20,708 നിയമലംഘനങ്ങൾ പിടികൂടി. ഇതിൽ 6324 എണ്ണം സ്വദേശിവത്കരണവുമായി ബന്ധപ്പെട്ടതും 5,145 എണ്ണം മറ്റ് നിയമ ലംഘനങ്ങളുമാണെന്നും വക്താവ് പറഞ്ഞു. ഇൗ വർഷം 1,31,584 പരിശോധനകൾ നടത്തിയതായി അധികൃതർ അറിയിച്ചു.
2018 ജനുവരി മുതൽ ഇതുവരെയുള്ള കണക്കാണിത്.
വിവിധ വകുപ്പുകളുമായി ചേർന്ന് നടത്തിയ പരിശോധനയിൽ ലേഡീസ് ഒാൺലി കടകളിലെ മൂന്നാം ഘട്ട സ്വദേശിവത്കരണമാണിപ്പോൾ നടപ്പിലാക്കിവരുന്നത്. സുഗന്ധ ദ്രവ്യങ്ങൾ, സ്ത്രീകൾക്കായുള്ള ചെരിപ്പ്, ബാഗ്, സോക്സ്, റെഡിമെയ്ഡ് വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, അബായ കടകൾ, മാളുകളിലെ കോസ്മറ്റിക് വിൽപന കേന്ദ്രങ്ങൾ, ലേഡീസ് ഒാൺലി ഇനങ്ങൾ വിൽക്കുന്ന തട്ടുകടകൾ എന്നിവ മുന്നാംഘട്ട സ്വദേശിവത്കരണത്തിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.