Posted On
date_range Updated On
date_range കെ.എസ്. ബിമൽ സാംസ്കാരിക ഗ്രാമം: ആദ്യഗഡു കൈമാറി
മനാമ: കെ.എസ്. ബിമൽ സാംസ്കാരിക ഗ്രാമം നിർമ്മാണ ഫണ്ടിലേക്ക് ബഹ്റൈനിലെ സുഹൃത്തുക്കൾ ‘ഈ രാവിൽ ഷഹബാസ് പാടുന്നു’ എന്ന പരിപാടിയിലൂടെ സമാഹരിച്ച തുകയുടെ ആദ്യഗഡു എടച്ചേരി വേങ്ങോളിയിലെ മാഹി കനാലിന് സമീപത്തുള്ള സാംസ്കാരിക ഗ്രാമത്തിൽ നടന്ന ചടങ്ങിൽ കൈമാറി. പ്രോഗാമിെൻറ കൺവീനർ വൽസരാജിൽ നിന്നു ബിമലിെൻറ പിതാവ് കേളപ്പൻ നിർമ്മാണ കമ്മിറ്റിക്ക് വേണ്ടി ഫണ്ട് ഏറ്റുവാങ്ങി.നിർമ്മാണ കമ്മറ്റി ചെയർമാൻ കെ.പി ചന്ദ്രെൻറ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗിരീഷ് കല്ലേരി, എം.പി അനീഷ്, അഡ്വ. എം.സിജു, വാർഡ് മെമ്പർമാരായ മഹിജ, മോട്ടി ലാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.