കെ.പി.സി.സി വർക്കിങ് പ്രസിഡന്റായി ചുമതലയേറ്റ പി.സി. വിഷ്ണുനാഥ് എം.എൽ.എയെ സൗദി ഒ.ഐ.സി.സി ഭാരവാഹികളായ റഹ്മാൻ മുനമ്പത്ത്, ഷംനാദ് കരുനാഗപ്പള്ളി എന്നിവർ അനുമോദിച്ചപ്പോൾ
റിയാദ്: കെ.പി.സി.സിയുടെ പുതിയ വർക്കിങ് പ്രസിഡന്റായി ചുമതലയേറ്റ പി.സി. വിഷ്ണുനാഥ് എം.എൽ.എയെ സൗദി ഒ.ഐ.സി.സി ഭാരവാഹികൾ അനുമോദിച്ചു. സൗദി നാഷനൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി റഹ്മാൻ മുനമ്പത്ത്, റിയാദ് റീജനൽ ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി എന്നിവരാണ് കുണ്ടറ പെരുമ്പുഴയിലെ എം.എൽ.എ ഓഫിസിലെത്തി ഷാൾ അണിയിച്ച് ആദരിച്ചത്. പുതിയ നേതൃത്വത്തിൽ യുവജന പ്രാതിനിധ്യം ഉറപ്പാക്കുന്നത് ഭാവിയിലേക്കുള്ള ഒരു നല്ല സൂചനയാണന്നും യുവനേതാക്കളുടെ പുതിയ ആശയങ്ങളും ഊർജവും പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുമെന്നും അഡ്വ. സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള ഈ പുതിയ ടീം കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കും ഒ.ഐ.സി.സിക്കും പുതിയ പ്രതീക്ഷകൾ നൽകുമെന്നും ഇരുവരും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.