വാഹനമിടിച്ച കോഴിക്കോട് സ്വദേശി മരിച്ചു

കുവൈത്ത് സിറ്റി: നടക്കാനിറങ്ങിയപ്പോൾ വാഹനമിടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു.കോഴിക്കോട് മൂഴിക്കൽ സ്വദേശി വിരുപ്പിൽ നായരത്ത് രാജനാണ് (53) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നടക്കാനിറങ്ങിയപ്പോൾ വാഹനം ഇടിക്കുകയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമെന്നാണ് സൂചന. അലികോ കുവൈത്ത് കമ്പനിയിൽ ജീവനക്കാരനായിരുന്നു. ശനിയാഴ്ച രാത്രിയാണ് മരണം. റൂമിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അപകട വിവരം അറിഞ്ഞതെന്ന് സഹപ്രവർത്തകർ പറഞ്ഞു.

ഏത് ആശുപത്രിയിലാണെന്ന വിവരം ലഭ്യമല്ലായിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് മരണവിവരം പുറത്തുവന്നത്.പരേതരായ കൃഷ്ണൻ നായരുടെയും കമലമ്മയുടെയും മകനാണ്. ഭാര്യ: നിഷ. മകൻ: രോഹിത്.

Tags:    
News Summary - Kozhikode native died after being hit by a vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.