Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി ജീസാനിൽ മരിച്ചു
ഖമീസ് മുശൈത്ത്: ജീസാനിൽ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് കോഴിക്കോട് സ്വദേശി മരിച്ചു. താമരശ്ശേരി അമ്പായത്തോട് ബാലകൃഷ്ണനാണ് ഞായറാഴ്ച രാവിലെ മരിച്ചത്. വാഹനത്തിൽ പെട്രോൾ നിറക്കുവാൻ പോകുന്നതിനിടെയാണ് സംഭവം. നെഞ്ചുവേദനയെ തുടർന്ന് വണ്ടി റോഡരികിലേക്ക് നിർത്തുകയായിരുന്നു. അസീർ പ്രവാസി സംഘം ലസ്മ യൂണിറ്റ് മെമ്പറാണ്. അഞ്ച് വർഷമായി സൗദിയിൽ ട്രൈലർ ഡ്രൈവറായി ജോലി നോക്കി വരികയാകുന്നു. രണ്ട് മാസത്തിനുള്ളിൽ നാട്ടിൽപോകാനുള്ള തയാറെടുപ്പിലായിരുന്നു. ഭാര്യ സുമ. മക്കൾ: സുനില,സനില. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിൽ സംസ്കരിക്കുമെന്ന് അസീർ പ്രവാസി സംഘം റിലീഫ് കമ്മിറ്റി അംഗംസലിം കൽപറ്റ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.