കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുടുംബ സംഗമം സാംസ്കാരിക സമ്മേളനത്തിൽനിന്ന്
റിയാദ്: കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുടുംബ സംഗമം (വിന്റർ നൈറ്റ് 2025) സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18ലെ അൽ മനാഖ് ഇസ്തിറാഹയിൽ നടന്ന ആഘോഷ പരിപാടികളിൽ കുടുംബങ്ങളുൾപ്പെടെ വലിയ ജനപങ്കാളിത്തമുണ്ടായി.
നൗഫൽ ഈരാറ്റുപേട്ട, ശ്രീലക്ഷ്മി, രജിത്, നിസ മാത്യൂസ്, റഫീഷ്, തോമാച്ചൻ, ജെ. ബോണി, മുത്തലിബ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. ജെ. ബോണി അവതരിപ്പിച്ച കോട്ടയം ജില്ലയെക്കുറിച്ചുള്ള ക്വിസ് പ്രോഗ്രാം വിജ്ഞാനപ്രദമായി.
സാംസ്കാരിക സമ്മേളനം പ്രസിഡന്റ് ജോജി തോമസ് ഉദ്ഘാടനം ചെയ്തു. ഷാജി മഠത്തിൽ ആമുഖ പ്രഭാഷണം നടത്തി. ഡെന്നി കൈപ്പനാനി, ബാസ്റ്റിൻ ജോർജ്, ബഷീർ സാപ്റ്റ്കോ, അബ്ദുൽസലാം, അജ്മൽ ഖാൻ ഈരാറ്റുപേട്ട എന്നിവർ സംസാരിച്ചു. പരിപാടികൾ അവതരിപ്പിച്ചവർക്ക് ഡോ. കെ.ആർ. ജയചന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഭാരവാഹികളായ പ്രസിഡന്റ് ജോജി തോമസ്, സെക്രട്ടറി നൗഫൽ ഈരാറ്റുപേട്ട, റഫീഷ്, സി.കെ. അഷ്റഫ്, റസ്സൽ മഠത്തിപ്പറമ്പിൽ, രജിത് മാത്യു, ബിപിൻ മണിമല, ജെറി ജോസഫ്, നിഷാദ് ഷെരീഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 2025ലെ മെംബർഷിപ് കാമ്പയിൻ തുടക്കം കുറിച്ചതിന്റെ ഭാഗമായി പുതുതായി അംഗത്വമെടുത്തവരെയും കുടുംബാംഗങ്ങളെയും സദസ്സിന് പരിചയപ്പെടുത്തി.
ജനറൽ സെക്രട്ടറി നൗഫൽ ഈരാറ്റുപേട്ട സ്വാഗതവും ട്രഷറർ രാജേന്ദ്രൻ നന്ദിയും പറഞ്ഞു. സംഘടനയിൽ ചേരാൻ താൽപര്യമുള്ള റിയാദിലെ കോട്ടയം ജില്ല പ്രവാസികൾക്ക് 0506827076 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.