Posted On
date_range Updated On
date_range കൊട്ടാരക്കര പ്രവാസി കുടുംബ സംഗമം ബുധനാഴ്ച
റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷെൻറ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും സൗദി സ്ഥാപകദിനാഘോഷവും ബുധനാഴ്ച നടക്കും. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വൈകീട്ട് അഞ്ച് മുതലാണ് പരിപാടി. വിവിധ കലാപരിപാടികൾ അരങ്ങേറും. സാംസ്കാരിക സമ്മേളനം ഡോ. കെ.ആർ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
മാധ്യമപ്രവർത്തകൻ നജിം കൊച്ചുകലുങ്ക് അതിഥിയായി പങ്കെടുക്കും. കൊട്ടാരക്കര താലൂക്കിലും പരിസര പ്രദേശങ്ങളിലും നിന്ന് റിയാദിലുള്ള പ്രവാസികളുടെ കൂട്ടായ്മയായ അസോസിയേഷൻ 2019-ലാണ് പ്രവർത്തനം ആരംഭിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.