Posted On
date_range Updated On
date_range ഒളവട്ടൂർ സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: മലയാളി യുവാവ് റിയാദിൽ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി പൂളക്കൽ പരേതനായ മുഹമ്മദിന്റെ മകൻ മുഹമ്മദ് റാഫി (37) ആണ് മരിച്ചത്. റിയാദ് ബദീഅയിൽ ബഖാല നടത്തുകയായിരുന്നു. ഉമ്മ: ആമിന. ഭാര്യ: നസീറ ചെറുവായൂർ. മക്കൾ: നിദ ഷെറിൻ, ഫിദ ഷെറിൻ, ആദം മുഹമ്മദ്. സഹോദരൻ: യാസിർ.
മൃതദേഹം നാട്ടിൽകൊണ്ടുപോകും. അതിനാവശ്യമായ നടപടി ക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഇസ്ഹാഖ് താനൂർ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.