കൊണ്ടോട്ടി സ്വദേശി സൗദിയിൽ നിര്യാതനായി

റിയാദ്: ഹൃദയാഘാതം മൂലം മലയാളി സൗദിയിലെ മധ്യപ്രവിശ്യയിൽ നിര്യാതനായി. മലപ്പുറം കൊണ്ടോട്ടി തുറക്കൽ ചെമ്മലപറമ്പ് സ്വദേശി പരേതനായ പാമ്പിൻറകത്ത് മുസ്​തഫയുടെ മകൻ പാമ്പിൻറകത്ത് ഹാരിസ് (43) ആണ് റിയാദിൽനിന്ന്​ 150 കിലോമീറ്ററകലെ ഹുത്ത ബനീ തമീമിൽ​ മരിച്ചത്​.

മൃതദേഹം ഹുത്ത ബനീ തമീം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇവിടെ അജ്ഫാൻ എന്ന കമ്പനിയിൽ ജീവനക്കാരനായിരുന്നു. മാതാവ്: ബിരിയുമ്മ. ഭാര്യ: സഫാന. മകൻ: ഷിഫിൻ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്ങി​െൻറയും അൽ ഖർജ് ഹുത്ത കെ.എം.സി.സി വെൽഫെയർ വിങ്ങി​െൻറയും​ പ്രവർത്തകർ രംഗത്തുണ്ട്. 

Tags:    
News Summary - kondotty native died in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.