മുഹമ്മദ് അജിനബ്
Posted On
date_range Updated On
date_range മാഹി സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ്: 10 വർഷത്തിലേറെയായി റിയാദിൽ പ്രവാസിയായ മാഹി പുന്നോൽ സ്വദേശി പറക്കാട്ട് മുഹമ്മദ് അജിനബ് (37) നിര്യാതനായി. റിയാദിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു.
അവധിക്ക് നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പുകൾക്കിടെയാണ് അപ്രതീക്ഷിതമായി അസുഖം ബാധിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ശനിയാഴ്ച രാവിലെ മനേക്കരയിലെ വീട്ടിലെത്തിച്ചു. മീത്തലെ ചമ്പാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. പിതാവ്: മുഹമ്മദ്. മാതാവ്: സാബിറ. ഭാര്യ: ഷാനിദ. മക്കൾ: ഇശ്വ, ഇഷാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.