കൊണ്ടോട്ടി സെന്റർ ജിദ്ദ 92ാമത് സൗദി ദേശീയദിനം ആഘോഷിച്ചപ്പോൾ
ജിദ്ദ: കൊണ്ടോട്ടി സെന്റർ ജിദ്ദ 92ാമത് സൗദി ദേശീയ ദിനം ആഘോഷിച്ചു. ജിദ്ദ മത്താര്‍ ഖദീമിലെ ഖാലിദിയ പാർക്കിൽ നടന്ന പരിപാടിയിൽ കൊണ്ടോട്ടി സെന്ററിന്റെ പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു. ദേശീയ ദിനാഘോഷത്തിന് വർണപ്പകിട്ട് നൽകാൻ എല്ലാവരും പച്ച തൊപ്പിയും വെള്ള ഷർട്ടും 92ാമത് ദേശീയദിന ശീർഷകമായ 'ഇത് നമ്മുടെ വീടാണ്' എന്ന സന്ദേശം അടങ്ങിയ ഷാളും അണിഞ്ഞാണ് പരിപാടിക്കെത്തിയത്.
സൗദി ദേശീയ ഗാനത്തോടെ പരിപാടിക്ക് തുടക്കമായി. മധുരപലഹാരങ്ങൾ വിതരണം ചെയ്തും കേക്ക് മുറിച്ചും ദേശഭക്തിഗാനങ്ങൾ ആലപിച്ചും പരിപാടി ആസ്വാദ്യകരമാക്കി. സലിം മധുവായി, കബീർ കൊണ്ടോട്ടി, എ.ടി. ബാവ തങ്ങൾ കുഞ്ഞു കടവണ്ടി, ഹസൻ കൊണ്ടോട്ടി, ഇർഷാദ് കളത്തിങ്ങൽ, കബീർ തുറക്കൽ, റഫീഖ്, ജംഷി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.